പ്രാണികളെ നിയന്ത്രിക്കാനാവുന്ന ഉപകരണം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ബെയിജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഷാവോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാണികളുടെ മസ്തിഷ്‌കം നിയന്ത്രിക്കാനാവുന്ന ഏറ്റവും ചെറിയ ഉപകരണം വികസിപ്പിച്ചത്. ഈച്ചകളുടെ പിന്നില്‍ ഘടിപ്പിക്കാനാവുന്നവയാണിത്. 74 മില്ലിഗ്രാം മാത്രമാണിതിന് ഭാരം. ചൈനീസ് ജേണല്‍ ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിങിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദുരന്തബാധിത മേഖലകളിലും പ്രശ്‌നബാധിത മേഖലകളിലും രഹസ്യ നിരീക്ഷണത്തിനായി ഈ ഉപകരണം ഘടിപ്പിച്ച ഈച്ചകളെ ഉപയോഗിക്കാനാവും. ഒപ്പം മറ്റ് സൈനിക ആവശ്യങ്ങളിലും പ്രയോജനപ്പെടും
ഇലക്ട്രോണിക് പള്‍സുകള്‍ ഉപയോഗിച്ച് ഈച്ചയുടെ സഞ്ചാരം നിയന്ത്രിക്കാന്‍ കഴിയും..
.സൂക്ഷ്മമായ മൂന്ന് സൂചികള്‍ ഉപയോഗിച്ചാണ് ഈ ഉപകരണം പ്രാണിയുടെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുക. ഇലക്ട്രോണിക് പള്‍സുകള്‍ ഉപയോഗിച്ച് ഈച്ചയുടെ സഞ്ചാരം നിയന്ത്രിക്കാന്‍ ഇതുവഴിയാവും. ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ പത്തില്‍ ഒമ്പതിലും ഈച്ചകള്‍ നിര്‍ദേശം അനുസരിച്ചാണ് സഞ്ചരിച്ചത്.ഇത്തരം പ്രാണികളെ അടിസ്ഥാനമാക്കിയുള്ള റോബോട്ടുകള്‍ക്ക് ആ പ്രാണിയ്ക്ക് സാധിക്കുന്ന ഇടങ്ങളിലെല്ലാം സഞ്ചരിക്കാനും, മറഞ്ഞിരിക്കാനും, പരിതസ്ഥിതികളെ അതിജീവിക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
സൈബോര്‍ഗ് കണ്‍ട്രോളര്‍ നേരത്തെ സിംഗപ്പൂരിൽ വികസിപ്പിച്ചിരുന്നു
നേരത്തെ സിംഗപ്പൂരിലാണ് ഏറ്റവും ഭാരം കുറഞ്ഞ സൈബോര്‍ഗ് കണ്‍ട്രോളര്‍ നിര്‍മിച്ചത്. പാറ്റകളിലും വണ്ടുകളിലും ഉപയോഗിക്കാനാവുന്ന തായിരുന്നു ഈ ഉപകരണത്തിന് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതിനേക്കാള്‍ മൂന്നിരട്ടി ഭാരമുണ്ടായിരുന്നു
