ഡെൽഹി : കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശംനൽകി ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പൊതുജന രോഷം ഉയർന്നതോടെയാണ് നടപടി. ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മിഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന് സർക്കാർ നൽകിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നിർദ്ഷ്ട കാലയളവിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം. വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്നായിരുന്നു പമ്പുടമകള്‍ക്ക് നല്‍കിയ നിർദേശം. എന്നാൽ, ഇതിനെതിരേ വലിയ പൊതുജനരോഷമാണ് ഉയർന്നത്. ഒട്ടേറെപേർ സാമൂഹികമാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ചു. സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങളും നടന്നു.
നിരോധനം നടപ്പാക്കാൻ സാങ്കേതിക വെല്ലുവിളികളുണ്ടെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ
15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി (എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍) കണക്കാക്കുന്നത്. ഈ തീരുമാനം ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിരുന്നത്
.
.പഴയ വാഹനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിരുന്നത്. പോലീസ്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ചായിരുന്നു നടപടി. ഡല്‍ഹിയിലെ 500-ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനും നിയോഗിച്ചു. 50 പമ്പുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളില്‍ ട്രാഫിക് പോലീസിനെയും വാഹനം പിടിച്ചെടുക്കാന്‍ വിന്യസിപ്പിച്ചിരുന്നു.
ഇത്തരത്തിൽ വലിയ സംവിധാനങ്ങൾ ഒരുക്കിയിട്ടും തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോകേണ്ടിവന്നു.
ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകളും (എഎന്‍പിആര്‍) സ്ഥാപിച്ചു. വാഹന്‍ സോഫ്റ്റ്വെയറിലെ ഡാറ്റാബേസുമായി ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ ഈ ക്യാമറയുടെ സഹായത്തോടെ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും കാലപ്പഴക്കം ചെന്ന വാഹനമാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം. പമ്പുകളില്‍ ക്രമസമാധന പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കാൻ പോലീസുകാരെവരെ വിന്യസിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ വലിയ സംവിധാനങ്ങൾ ഒരുക്കിയിട്ടും തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോയതോടെ ഇനി എന്താകും ബദൽ നയം എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. .
