കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന

പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ആളെ അഗ്‌നി രക്ഷാസേന എത്തി രക്ഷപ്പെടുത്തി. കടമ്മനിട്ട ആനയാടി പ്ലാക്കല്‍ വിളയില്‍ ബിനു വര്‍ഗീസി(48)നെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് ഇയാള്‍ ചാടിയത്. .

അസി. സ്റ്റേഷന്‍ ഓഫീസര്‍ എ സാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ ആര്‍ പ്രേം ചന്ദ്രന്‍ നായര്‍ കിണറ്റിലിറങ്ങി മറ്റു സേനാങ്ങങ്ങളുടെ സഹായത്താല്‍ ബിനുവിനെ കരക്കെത്തിക്കുകയായിരുന്നു. രക്ഷപ്രവര്‍ത്തനത്തില്‍ കെ പ്രേംകുമാര്‍, ഇ നൗഷാദ്, വി ഷൈജു, പി പ്രവീണ്‍ കുമാര്‍, വിനു കൃഷ്ണന്‍, എ രഞ്ജിത്ത്, എസ് അസീം, എസ് അനുരാജ്, എസ് ശ്രീകുമാര്‍, കെ എസ് ഡേവിഡ് എന്നിവര്‍ പങ്കാളികളായി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →