മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കയറിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട്| മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂൺ 29 ന് രാത്രി പത്തു മണിയോടെ എലത്തൂരില്‍ വെച്ചാണ് സംഭവം..കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു.

ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി

മൂന്ന് പ്രാവശ്യം പോലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ്ഹില്‍ ചുങ്കത്ത് വെച്ച് വാഹനവും അതില്‍ ഉണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. . ചോദ്യം ചെയ്യലില്‍ ഇവര്‍ ഇലക്ട്രിക്കല്‍ തൊഴിലാളികളാണെന്ന് വ്യക്തമായെന്ന് പോലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളാണ് ഇവര്‍. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് തടങ്കലില്‍ വെച്ചശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →