ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു.

തൃശൂര്‍ | റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ജൂൺ 29 ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം. . എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം

ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി

.ഹെല്‍മറ്റ് ബൈക്കില്‍നിന്നു റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പിന്നാലെ വരികയായിരുന്ന ലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ടു യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →