ലഹരിക്കെതിരെ സന്ദേശവുമായി സംസ്ഥാനം ചുറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സൈക്കിൾയാത്ര പത്തനംതിട്ടയിൽ

പത്തനംതിട്ട | ലഹരിക്കെതിരായ സന്ദേശവുമായി കേരളത്തില്‍ സൈക്കിളില്‍ യാത്ര നടത്തുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ ഷാജഹാനാണ് ലഹരി വിപത്തിനെതിരെ സൈക്കിളില്‍ സംസ്ഥാനം ചുറ്റുന്നത്. കേരള പൊലീസ് നടപ്പാക്കുന്ന വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എസ് ഐയുടെ സൈക്കിള്‍ യാത്ര..

യാത്രയില്‍ 2025 കിലോമീറ്റര്‍ താണ്ടും

2025 മേയ് 31ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്രയുടെ പര്യടനം പത്തനംതിട്ടയിലെത്തി. യാത്രക്ക് ഡി എച്ച് ക്യൂ ക്യാമ്പില്‍ നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി ബി അനിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മുഴുനീള യാത്രയില്‍ 2025 കിലോമീറ്റര്‍ താണ്ടുമെന്ന് എസ് ഐ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →