പെഷവാര്‍ | വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്.
16 പേരടങ്ങുന്ന ഒരു കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് നദിയില്‍ കാണാതായ 58 പേരെ തിരച്ചിലില്‍ കണ്ടെത്തി. നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കാണാതായ 16 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്. സ്വാത് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു തുരുത്തില്‍ കുടുങ്ങി രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നദികളിലും ജലാശയങ്ങള്‍ക്കും സമീപമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ നിർദേശം
മിന്നല്‍പ്രളയം നിരവധി വിനോദസഞ്ചാരികളെയും ബാധിച്ചിട്ടുണ്ട്. സ്വാത് നദിയില്‍ മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ പാക് അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലും ജലാശയങ്ങള്‍ക്കും സമീപമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. .
