​ഗവർണർ ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി

ന്യൂഡല്‍ഹി | ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി. . . രാഷ്ട്രപതിക്ക് കത്തെഴുതി.രാജ്ഭവന്‍ കൈക്കൊള്ളുന്ന ഭരണഘടന വിരുദ്ധ നിലപാടുകള്‍ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതായും , ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുളളതായും വേണുഗോപാല്‍ കത്തിൽ ചൂണ്ടിക്കാട്ടി.

ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്ക അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു.

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നിലപാടുകള്‍ കേരളത്തിലുണ്ടാക്കുന്ന ഭരണഘടനാ പ്രതിസന്ധിയും ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച ആശങ്ക അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. ഭരണഘടനാ ചട്ടക്കൂട്ടിനകത്തു നിന്ന് പ്രവര്‍ത്തിക്കേണ്ടതാണ് ഗവര്‍ണര്‍. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍ക്ക് അവിടെ പ്രസക്തിയില്ല.

കേരളത്തിലെ സമീപകാല സംഭവവികാസങ്ങള്‍ ഭരണഘടനാ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ്.
.
വ്യക്തമായ വിവേചനാധികാരമുള്ള വിഷയങ്ങളില്‍ ഒഴികെ, മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനാ സ്ഥാനമാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ നിഷ്പക്ഷതയോടും അന്തസ്സോടും സംയമനത്തോടും കൂടി പ്രവര്‍ത്തിക്കണമെന്നും പക്ഷപാതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാരിയ കമ്മീഷന്‍, പുഞ്ചി കമ്മീഷന്‍ തുടങ്ങിയവ വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തിലെ സമീപകാല സംഭവവികാസങ്ങള്‍ ഭരണഘടനാ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →