കൊച്ചി: കടയിൽ അതിക്രമിച്ചുകയറി ഉടമയായ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടില്‍ പ്രീജി (45) യെ. കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം
.പട്ടിമറ്റം ജങ്ഷനില്‍ കട നടത്തിവന്നിരുന്ന യുവതിയെ സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി പ്രീജി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. യുവതിയുടെ പിതാവിനും വെട്ടേറ്റു. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് തടയുന്നതിനിടെയാണ് പിതാവിനും വെട്ടേറ്റത്. ഇരുവരും ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
അന്വേഷണസംഘത്തിലുള്ളവർ
പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ് ഐ മാരായ പി.എം.ജിന്‍സണ്‍, പി.എസ്. കുര്യാക്കോസ്, സി.ഒ. സജീവ്, എ എസ് ഐ അബൂബക്കര്‍, സിപിഒ മാരായ വി.എന്‍.നിതീഷ് കുമാര്‍, ബിബിന്‍ രാജ്, ബിബിന്‍ മോഹന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്
