റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950 ഓളം പേർ

June 25, 2025 - 12:46 pm

കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം പേരുണ്ടെന്ന റിപോര്‍ട്ടുമായി എന്‍ ഐ എ. ഒരു ജില്ലാ ജഡ്ജിയും പട്ടികയിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രമാണ് വിവരം പുറത്തുവിട്ടത്.

‘റിപോര്‍ട്ടര്‍ വിങ്’, തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുന്നു.

പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, കെ പി അന്‍സാര്‍, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ ഐ എ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്. ഗ്രൂപ്പിന്റെ ‘റിപോര്‍ട്ടര്‍ വിങ്’, തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് ‘ഹിറ്റ് വിങ്’ അവരെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.

ആലുവയിലെ പെരിയാര്‍വാലി കാമ്പസ് പി എഫ് ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു

ഹിറ്റ് ലിസ്റ്റില്‍ പെട്ടവരെ ഇല്ലാതാക്കാന്‍ കേഡര്‍മാര്‍ക്ക് ശാരീരിക-ആയുധ പരിശീലനവും പി എഫ് ഐ നല്‍കിവരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ആലുവയിലെ പെരിയാര്‍വാലി കാമ്പസ് പി എഫ് ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *