തിരുവനന്തപുരം | കേന്ദ്രത്തിന്റെ പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടില്ല. പദ്ധതി സംബന്ധിച്ച എതിര്‍പ്പുമായി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തില്‍ എ ബി വി പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചു.എസ്എഫ്‌ഐ, കെഎസ് യു,എബിവിപി,എഐഎസ്എഫ്,എഐഡിഎസ്ഒ എന്നീ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.
എ ബി വി പി.സമരവുമായി മുന്നോട്ടു പോകും
പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിടാത്ത പക്ഷം യോഗം ബഹിഷ്‌കരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് എ ബി വി പി അറിയിച്ചു. പിഎംശ്രീ സംഘപരിവാറിന്റെ അജണ്ടയാണെന്നും കേരളത്തിന് അര്‍ഹിക്കുന്ന തുക നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് വഴി നടക്കാന്‍ ആകില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. .
