തിരുവനന്തപുരം: . മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒൻപത് വർഷമാകുന്നു. മൂന്നു നിലകളില്‍ പൂർത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗൈനക്കോളജി ഒ.പി ആരംഭിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല. കോടികള്‍ മുടക്കി സജ്ജമാക്കിയ ലേബർ റൂം, നവജാത ശിശുക്കളുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ എന്നിവ തുരുമ്പെടുത്ത് നശിക്കുകയാണ്. അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞതോടെ വാറന്റിയും കഴിഞ്ഞു. നിലവിലെ പഴയ ബ്ലോക്കില്‍ തിക്കും തിരക്കും കാരണം ആളുകള്‍ ബുദ്ധിമുട്ടുമ്പോഴാണ് സമീപത്തെ കെട്ടിടം നോക്കുകുത്തിയാകുന്നത്.
പഴയബ്ലോക്കുമായി ബന്ധിപ്പിക്കാനുള്ള റാമ്പില്ലെന്നതാണ് കാരണം.
പഴയബ്ലോക്കുമായി ബന്ധിപ്പിക്കാനുള്ള റാമ്പില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് 30 കോടി മുടക്കിയ കെട്ടിടത്തെ നശിപ്പിക്കുന്നത്. എൻ.എച്ച്.എമ്മാണ് പണം ചെലവഴിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിലും ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനാണ് ഈഗതികേട്.
2016 ഫെബ്രുവരി 15ന് ഉമ്മൻചാണ്ടി കെട്ടിടം ഉദ്ഘാടനം ചെയ്തു. അവശേഷിച്ചിരുന്ന പണികള്‍ക്കുശേഷം പിണറായി വിജയൻ 2017ന് മേയ് 24ന് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. പിന്നാലെയാണ് ഗൈനക്കോളജി ഒ.പി ആരംഭിച്ചത്. ഇതോടെ എല്ലാം പൂർത്തിയായ മട്ടിലാണ് അധികൃതർ.
എല്ലാ നിലകളിലും രോഗികള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കി.
അത്യാധുനിക സംവിധാനങ്ങളോടെ 66,000 ചതുരശ്ര അടിയില്‍ ആറുനില കെട്ടിടമാണ് വിഭാവനം ചെയ്തത്. എന്നാല്‍ മൂന്നു നിലകളായതോടെ പണി അവസാനിപ്പിച്ചു. എല്ലാ നിലകളിലും രോഗികള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കി. കെട്ടിടത്തിന്റെ മുൻവശം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി. തുറക്കാതായതോടെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന മദർ ആൻഡ് ചൈല്‍ഡ് ബ്ലോക്കെന്ന ബോർഡും മാറ്റി.
.
