വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി

ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം..ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത് എന്നയാളാണ് അക്രമത്തിനു പിന്നിലെന്നും വ്യക്തിവൈരാ​ഗ്യമാണ് അക്രമത്തിന് കാരണമെന്നും പോലീസ് പറയുന്നു.

വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ കുടുംബത്തെ മർദിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു.

.എസ്.യു.വിയിലും ഇരുചക്ര വാഹനങ്ങളിലുമായി എത്തിയ സംഘത്തില്‍ പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു. തോക്കുകളും വടികളുമായി വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ കുടുംബത്തെ മർദിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ശേഷം ഹരിറാമിന്റെ അഞ്ചും ഏഴും വയസുള്ള രണ്ട്‌ പെണ്‍കുട്ടികളെയും ഭാര്യയെയും വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വെടിവെപ്പില്‍ ഹരിറാമിന് പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹരിറാമിന്റെ ആരോഗ്യനില ഗുരുതരമാണ്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →