തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കായലിൽ മുങ്ങിമരിച്ചു

തിരൂര്‍: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. തുടര്‍ന്ന് കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ്: നജ്‌ലാബി. സഹോദരങ്ങള്‍: അലി ഫര്‍ഹാന്‍, മിസ്‌ന ഫാത്തിമ. വളവന്നൂര്‍ ബാഫഖി യതീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →