ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു.. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ജൂൺ 21 ശനിയാഴ്ച രാവിലെയാണ് സംഭവം.

13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →