അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

കോട്ടയം: അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.

കേസിൽ വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയനെ വിജിലൻസ് നേരത്തെ പിടികൂടിയിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പ്രതികൾ ഒന്നര ലക്ഷം രൂപ കൈക്കൂലിയായി കൈപറ്റുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →