കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ജൂൺ 19 വ്യാഴാഴ്ച യാണ് സംഭവം
മകന്‍ ഭാര്യവീട്ടില്‍ പോയി നില്‍ക്കുന്നതിനെ ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നു.
രാജുവിന്റെ മകന്‍ ഭാര്യവീട്ടില്‍ പോയി നില്‍ക്കുന്നതിനെ ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ രാജു വ്യാഴാഴ്ച വൈകിട്ട് പൊന്നപ്പന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ രാജു പൊന്നപ്പനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. പൊന്നപ്പനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്. .
