സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട | ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പത്തനംതിട്ട ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു എ എ ഡബ്ല്യു-2024) പുറത്തിറക്കി മന്ത്രി വീണ ജോര്‍ജ്. 2025 ഡിസംബറോടെ സംസ്ഥാനത്ത് ‘കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല’ എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി .

ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് വ്യത്യസ്തങ്ങളായ 2,852 പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ നടത്തി. 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 5,710 പരിപാടികള്‍ സംഘടിപ്പിച്ചു. 2,238 വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികള്‍ നടത്തി. 21,465 വോളന്റിയര്‍മാര്‍ 3.27 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ചു. 1,530 സ്വകാര്യ ഫാര്‍മസികള്‍ അവബോധത്തില്‍ പങ്കാളികളായി. അര ലക്ഷത്തിലധികം അവബോധ പോസ്റ്ററുകളും 316 വീഡിയോകളും പുറത്തിറക്കി. ഇതിലൂടെ രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. .

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ഐ എ വി ഡയറക്ടര്‍ ഡോ. ഡോ. ശ്രീകുമാര്‍, കാര്‍സാപ്പ് കണ്‍വീനര്‍ ഡോ. അരവിന്ദ്, ഡോ. ശിവപ്രസാദ്, ഡോ. ആര്യ പങ്കെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →