നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം| നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശമുണ്ടാകും. നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പോലീസുകരെ നിയോഗിച്ചിട്ടുണ്ട്. .

മഹാറാണി ജംഗ്ഷനില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് പങ്കെടുക്കും. അര്‍ബന്‍ ബാങ്കിന് സമീപത്ത് നടക്കുന്ന കൊട്ടിക്കലാശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ചന്തകുന്നില്‍ വച്ചു നടക്കുന്ന കൊട്ടിക്കലാശത്തില്‍ പിവി അന്‍വറും പങ്കെടുക്കും. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പോലീസുകരെ നിയോഗിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →