തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്ഭവന്റെ മറ്റ് ചടങ്ങുകളില്‍ ചിത്രവും നിലവിളക്കും തുടരും.
ഇതോടെ സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്‌കാരദാനച്ചടങ്ങുകള്‍ തുടങ്ങിയ പരിപാടികളില്‍ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കും. അതേസമയം, രാജ്ഭവന്റെ മറ്റ് ചടങ്ങുകളില്‍ ചിത്രവും നിലവിളക്കും തുടരും. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവും അതിന് മുന്നില്‍ ആര്‍ എസ് എസ് ശൈലിയില്‍ വിളക്ക് കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഹെഡ്ഗെവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ സ്ഥാപിച്ചതിനെതിരെയും വിമര്‍ശം ഉയരുന്നുണ്ട്
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ കൃഷി മന്ത്രി പി പ്രസാദ് .പരിപാടി റദ്ദാക്കിയിരുന്നു. അതേസമയം, ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ സ്ഥാപിച്ചതിനെതിരെയും വിമര്‍ശം ഉയരുന്നുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ മുറിയിലാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. .
