എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ 14 ശനിയാഴ്ച വൈകീട്ട് നാലരയോടെ.കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത് .. കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് ഇ എമ്മിന് നേരെ വധശ്രമം ഉണ്ടായത്.

എസ്‌ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →