കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ് എക്സ്പ്രസില്‍ എത്തിയ യുവതികള്‍ ഏറെനേരമായി പ്ലാറ്റ് ഫോമില്‍ ഇരിക്കുന്നതുകണ്ട് 10.45-ഓടെയാണ് റെയില്‍വേ പോലീസ് സംഘം ചോദ്യം ചെയ്തത്. ഇവരുടെ മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ട്രോളി ബാഗുകള്‍ പരിശോധിച്ചത്.
ബെംഗളൂരുവിലെ കൃഷ്ണരാജപുരത്ത് നിന്നാണ് ഇവര്‍ തീവണ്ടിയില്‍ കയറിയത്.
മൂന്ന് ട്രോളിബാഗുകളില്‍ നാലു പായ്ക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.ഇതോടെ ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചുചോദ്യം ചെയ്യലില്‍ ഇവര്‍ക്കൊപ്പം റിപ്പോണ്‍ എന്നയാളും ഉണ്ടായിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല.
ബെംഗളൂരുവിലെ കൃഷ്ണരാജപുരത്ത് നിന്നാണ് ഇവര്‍ തീവണ്ടിയില്‍ കയറിയത്. എറണാകുളത്ത് എവിടെയൊക്കെയാണ് കഞ്ചാവ് എത്തിക്കേണ്ടതെന്ന വിവരം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിപ്പോണിന് മാത്രമേ അറിയൂ എന്നാണ് യുവതികള്‍ മൊഴി നല്‍കിയത്. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി