നിലമ്പൂര്‍ \ എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് എടക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 14 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ല; നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്
എടക്കരയില്‍ എല്‍ഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരേ ഫൈസല്‍ കരിങ്കൊടി കാണിച്ചത്. . തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതേസമയം, താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നുമാണ് ഫൈസലിന്റെ പ്രതികരണം. ഇയാള്‍ക്കെതിരേ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു .
