അധ്യയന സമയത്തിലെ വര്‍ധന : അടുത്താഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിക്കൊണ്ടുള്ള പുതിയ സമയക്രമം അടുത്താഴ്ച മുതല്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെയുള്ളതില്‍ നിന്ന് രാവിലെയും വൈകിട്ടും 15 മിനുട്ടാണ് അധ്യയനസമയം വര്‍ധിപ്പിക്കുന്നത്. വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തില്ലെന്നും അക്കാദമിക്ക് കലണ്ടര്‍ ഉടന്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും

സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകിട്ട് അഞ്ചുവരെയാണ് കുട്ടികളുടെ എണ്ണം ശേഖരിക്കുക. അതിനുശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവദിക്കില്ല. കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. തിരിച്ചറിയല്‍ രേഖയുള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിര്‍ണയം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ആധാര്‍ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →