വഴിക്കടവിലെ അപകടം : രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

നിലമ്പൂര്‍ | വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നില്‍ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പിടികൂടിയ ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

കെണിവച്ചതിന് പോലീസ് പിടികൂടിയ ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കൂടാതെ സംഭവം നടന്ന വാര്‍ഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡാണ്. ഇദ്ദേഹം ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത സുഹൃത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പന്നിയെ കൊന്ന് ഇറച്ചി വില്‍ക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കുന്ന നിലപാടാണ് പഞ്ചായത്തിന്റേത്

പന്നികളെ കൊല്ലാന്‍ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. കെഎസ്ഇബി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചു. ഉത്തരവാദിയായ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നാട്ടിലിറങ്ങുന്ന പന്നിയെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. എന്നാല്‍ ഈ പഞ്ചായത്ത് ഇതുവരെ ഇക്കാര്യം ചെയ്തില്ല. അനധികൃതമായി പന്നിയെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. എന്നാല്‍ ഈ പഞ്ചായത്ത് ഇതുവരെ ഇക്കാര്യം ചെയ്തില്ല. അനധികൃതമായി പന്നിയെ കൊന്ന് ഇറച്ചി വില്‍ക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →