വയോധിക ദമ്പതികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി

കോന്നി | ദമ്പതികൾ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശി മോഹനന്‍ (75), ഭാര്യ മോഹനവല്ലി (70) എന്നിവരാണ് മരിച്ചത്. കിടപ്പു മുറിയില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനന്‍ ഇവിടെ വച്ചു തന്നെ മരിച്ചു. മോഹന വല്ലിയെ ഗുരുതരാവസ്ഥയില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴി സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മോഹനന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയതായി പോലീസ് അറിയിച്ചു. മകനായ അനീഷ്, ഭാര്യ പ്രിയ, ഇവരുടെ മക്കളായ അഭിനവ്, അഭിരാമി എന്നിവര്‍ക്കൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →