കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം

കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം.ഷെഡ് പൂര്‍ണമായും കത്തിയ നിലയിലാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്.

ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു

ജൂൺ 7 ന് അര്‍ദ്ധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →