സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

റിയാദ് | സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കാസര്‍ക്കോട് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീര്‍ (42) ആണ് മരിച്ചത്. ഇന്നലെ (01.06.2025) രാവിലെയാണ്ഭ സംഭവം. സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ ബഷീറിന്റെ മുറിയുടെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബഷീര്‍ ടാക്‌സി ഡ്രൈവറായിരുന്നു. വാഹനം കഴുകുന്നതിനിടെ വെടിയേറ്റെന്നാണ് വിവരം.

ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ ബഷീര്‍ മരിച്ചിരുന്നു.

ശബ്ദം കേട്ട് സമീപവാസികളെത്തിയപ്പോള്‍ ബഷീര്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഈജിപ്ഷ്യന്‍ പൗരനാണ് വെടിയേറ്റ ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ ബഷീര്‍ മരിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →