ഉന്നത വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു മാകണം :എസ് എസ് എഫ്.

മഞ്ചേരി | ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ്. നൂതനമായ കോഴ്‌സുകളുടെ കുറവ് പരിഹരിക്കുകയും ആധുനിക പഠനരീതികള്‍, മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ എന്നിവ ഉറപ്പുവരുത്തുകയും വേണമെന്ന് ജില്ലാ കമ്മിറ്റി മഞ്ചേരി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച എക്‌സലന്‍സി മീറ്റ് ആവശ്യപ്പെട്ടു. .

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സര്‍ഗ്ഗാത്മകവും സാമൂഹികവുമായ വളര്‍ച്ച ഉറപ്പാക്കണം.

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച സ്വയംഭരണ കോളേജുകളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഗവേഷണത്തിനും സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിന് ക്യാമ്പസ് സജീവമാകുന്ന തരത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സര്‍ഗ്ഗാത്മകവും സാമൂഹികവുമായ വളര്‍ച്ച ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമാകണം.

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സംഗമത്തില്‍ അഭിനന്ദിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് നിയാസ് (എന്‍ ഐ ടി കോഴിക്കോട്), പി മുഹമ്മദ് സിറജുദ്ദീന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഐ പി എഫ് മലപ്പുറം ഈസ്റ്റ് ജില്ല ചെയര്‍മാന്‍ അഡ്വ. മമ്മോക്കര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ്, സെക്രട്ടിമാരായ പി പി.മുഹമ്മദ് ആസിഫ്, സി കെ അജ്മല്‍ യാസീന്‍, പി മുഹമ്മദ് ശരീഫ്, ജുനൈദ് അദനി സംസാരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →