ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ച: യാത്ര മുടക്കി ഇസ്‌റായേല്‍

റിയാദ് | ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ചക്ക് സൗദിയുടെ നേതൃത്വത്തില്‍ ഗസ്സയിലെ വെസ്റ്റ്ബാങ്കിലേക്ക് നടത്താനിരുന്ന യാത്ര മുടക്കി ഇസ്‌റായേല്‍. ഇതോടെ യാത്രയില്‍ നിന്ന് സൗദി പിന്മാറി. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇസ്‌റായേല്‍ യാത്ര മുടക്കിയത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കില്‍ ജൂണ് 1 നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

പാലസ്തീന്‍- ഇസ്‌റായേല്‍ ദ്വിരാഷ്ട്ര ഫോര്‍മുലയ്ക്ക് ജൂണില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. സൗദി, ഫ്രാന്‍സ് രാഷ്ട്രങ്ങള്‍ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. ഫ്രാന്‍സ് വേദിയില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഫലസ്തീനെ അംഗീകരിക്കാന്‍ കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ച നടത്താനിരുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടുന്ന ഖത്വര്‍, ഈജിപ്ത്, ജോര്‍ദാന്‍, യു എ ഇ, തുര്‍ക്കി എന്നിവരുടെ വിദേശകാര്യ മന്ത്രിമാരാണ് സംഘത്തിലുണ്ടാകുമായിരുന്നത്. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിലേക്കുള്ള നീക്കം തടയാനാണ് ചര്‍ച്ചകള്‍ വരെ ഇസ്‌റാഈല്‍ മുടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →