നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു

ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്.

പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്.

ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഇതിനു മുകളിലൂടെയാണ് ഇപ്പോഴുള്ള ഒഴുക്ക്.ലക്കിടി, മീറ്റ്ന, ഷൊർണൂർ തടയണുകളെല്ലാം ഇതിനകം വെള്ളംനിറഞ്ഞു കാണാനാവാത്ത അവസ്ഥയിലാണ്. ഷൊർണൂരില്‍ പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇത് എപ്പോള്‍ വേണമെങ്കിലും പൂർണമായി നിലംപതിക്കാം. രണ്ടു പ്രളയങ്ങളെ അതിജീവിച്ച പഴയ കൊച്ചിൻ പാലം സർക്കാർ പൊളിച്ചുനീക്കാൻ ഉത്തരവായെങ്കിലും പുഴയില്‍ വെള്ളം നിറഞ്ഞതോടെ ഇതും നടക്കാത്ത സ്ഥിതിയാണ്.

കൊച്ചിൻ പാലത്തിന് സമീപമുള്ള ഷൊർണൂർ, ചെറുതുരുത്തി ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാണ്. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →