ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതിനിടെയാണ് പിന്തുണയുമായി ബി ജെ പി നേ,താവ് എത്തിയത്.

തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണെന്ന് കോണ്‍ഗ്രസിന്റെ വിമർശനം

പനാമയില്‍ തരൂരിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസിന്റെ ഉദിത് രാജ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണെന്നായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം. പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും അനുകൂലിച്ച് ബി ജെ പി നേതാക്കള്‍ പറയാത്തത് ശശി തരൂര്‍ പറയുന്നു. മുന്‍ സര്‍ക്കാരുകള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചു. ഇതിനു പിന്നാലെയാണ് തരൂരിനു പിന്തുണയുമായി റിജിജു രംഗത്തെത്തിയത്.

ഉദിത് രാജിന്റെ പ്രസ്താവനയില്‍ തരൂരിന് അമര്‍ഷം

കോണ്‍ഗ്രസ് വിമര്‍ശനത്തോട് തരൂര്‍ പ്രതികരിച്ചിട്ടില്ല. തനിക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവനയില്‍ തരൂരിന് അമര്‍ഷമുണ്ട്. പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, തരൂരിനോട് വിശദീകരണം ചോദിക്കണമെന്നാണ് പാര്‍ട്ടിയില്‍ ചില നേതാക്കളുടെ ആവശ്യം. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →