വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ

പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു . സമരത്തിന്‍റെ ഭാഗമായി ആദ്യം വനം വകുപ്പ് ആസ്ഥാനം വളയുമെന്നും ഇ.പി പറഞ്ഞു.

നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

. നാട്ടില്‍ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന് ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റ് നടപടികളുമാണ്.
അത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →