വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി

വയനാട്|വയനാട് കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെ പുലി ആക്രമിച്ചു കൊന്നു . ഒരാടിന് കടിയേറ്റിട്ടുമുണ്ട്. ഇന്ന് (മെയ് 22 ) പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.

പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേഖലയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ പുലി .വളര്‍ത്തുനായയെ പിടിച്ചിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →