പാലക്കാട് | നാല് വയസുള്ള കുട്ടി കിണറ്റില്‍ വീണതിനെത്തുടര്‍ന്നുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികൾ കുട്ടിയെ ജീവനോടെ പുറത്തെടുത്തു. അമ്മയാണ് തള്ളിയിട്ടതെന്ന് പുറത്തെത്തിയ കുട്ടി നാട്ടുകാരോടു പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റിലായി .വാളയാര്‍ സ്വദേശിനി ശ്വേതയാണ് അറസ്റ്റിലായത് .
ശ്വേതയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി. താനല്ല മകനെ തള്ളിയിട്ടതെന്ന് ശ്വേത പറഞ്ഞെങ്കിലും നാട്ടുകാരും പോലീസും വിശ്വസിച്ചില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശ്വേതക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. .കോടതിയില്‍ ഹാജരാക്കിയ ശ്വേതയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശ്വേതയും ഭര്‍ത്താവും അകന്ന് കഴിയുകയാണ്. സംഭവം നടന്ന വീട്ടില്‍ ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് താമസിച്ചിരുന്നത്..
