ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുപരിധിവരെ അതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായിവരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് തിരിച്ചറിഞ്ഞ് വേഗം തീരുമാനമുണ്ടാകണം.

നവകേരളയാത്രയിൽ ജനങ്ങൾ നൽകിയ പരാതികൾക്കും ജില്ലാതലത്തിൽ എംഎൽഎമാരുടെ യോഗത്തിൽ അറിയിച്ച പ്രശ്നങ്ങൾക്കും പരിഹാരമുNavakerala ,Comlaints,ണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസനപദ്ധതികളുടെ വിലയിരുത്തലിനും തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമായി ചേർന്ന, മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പുമേധാവികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →