കോഴിക്കോട്| കോഴിക്കോട് മുക്കം കട്ടാങ്ങല്‍ സ്വദേശിയായ 16കാരനെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂര്‍ പള്ളി ദര്‍സിലേക്ക് പഠിക്കാന്‍ പോയതാണ് അബ്ദുള്‍ നാഹി.
പിന്നീട് കുട്ടി ദര്‍സിലോ വീട്ടിലോ എത്തിയിട്ടില്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .