പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയിലെത്തിയ റോബിൻ വിളവിനാലിന് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റിരുന്നു.. റോബിന്‍റെ പരാതിയില്‍ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉള്‍പ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും, ഒരുവിഭാഗം സിപിഎം നേതാക്കളുടെ സമ്മർദ്ദത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നും റോബിൻ ആരോപിച്ചു.
നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെതിരെയുളള ഫേസ്ബുക്ക് പോസ്റ്റാണ് ആക്രണത്തിന് കാരണമെന്ന് റോബിൻ .
.കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്ത് വെച്ചാണ് റോബിൻ വിളവിനാലിന് വെട്ടേറ്റത്. മന്ത്രി വീണ ജോർജ്ജിന്‍റെ ഓഫീസിലേക്കുള്ള എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നില്‍ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനാണെന്ന് ഫേസ്ബുക്ക് പോസ്റ്റാണ് ആക്രണത്തിന് കാരണമായതെന്നും റോബിൻ ആരോപിച്ചിരുന്നു.
നഗരസഭ ചെയർമാനെ കൂടാതെ കൗണ്‍സിലർ ആർ. സാബു ഉള്‍പ്പെടെ കേസില്‍ പ്രതികളാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റോബിൻ വിളവിനാല്‍ പാർട്ടിയില്‍ പ്രവർത്തിക്കുമ്പോഴും പുറത്തുപോയ ശേഷവും ഒരുവിഭാഗം നേതാക്കളെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്ജിന്‍റെ എംഎല്‍എ ഓഫീസിലേക്കുള്ള എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നില്‍ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെന്നായിരുന്നു ഏറ്റവും ഒടുവിലായ വന്ന പോസ്റ്റ്. ഇതില്‍ പ്രതികോപിതരായി തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് റോബിന്‍റെ പരാതി.
ആക്രമണക്കേസുമായി ഒരു ബന്ധവുമില്ലെന്ന് സക്കീർ ഹുസൈൻ
എന്നാല്‍ ആക്രമണക്കേസുമായി ഒരു ബന്ധവുമില്ലെന്ന് സക്കീർ ഹുസൈൻ അടക്കം, കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമിച്ചത്. അവരെ പിടികൂടിയ ശേഷമേ കേസില്‍ വ്യക്തതവരൂവെന്ന നിലപാടിലാണ് പൊലീസ്. മെയ് ഏഴിനാണ് റോബിന് നേരെ ആക്രമണം നടന്നത്. രാത്രി 9.30-ന് മുഖമൂടി ധരിച്ചെത്തിയ സംഘം വീടിന് സമീപം വെച്ചാണ് റോബിനെ ആക്രമിച്ചത്. അടിച്ചുതാഴെയിട്ടശേഷം വടിവാളിന് വെട്ടുകയായിരുന്നു
