ഇടുക്കിയിൽ കനത്ത മഴ : ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍

ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍. മെയ് 12 ന് വൈകിട്ട് നാലോടെയാണ് സംഭവം. ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.

പെട്ടെന്ന് മഴ കനക്കുകയായിരുന്നു.

കുന്നിൻ മുകളിൽ നിന്ന് റോഡിലേക്ക് വീണ പാറയും മണ്ണും കല്ലും നീക്കിയാണ് ഒരു വശത്തെ ഗതാഗതം പുനഃസ്ഥാപിച്ച് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈകിട്ട് വരെ അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും പെട്ടെന്ന് കനത്ത മഴയെത്തുകയായിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →