ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

പൂഞ്ച് | ജമ്മു കശ്മീരിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റു. പൂഞ്ച് അതിർത്തി ജില്ലയിലാണ്ഭ സംഭവം .മെയ് 6 ന് രാവിലെ ഘാനി ഗ്രാമത്തിൽ നിന്ന് മെൻധറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഏഴ് പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ജമ്മുവിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →