കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

കുവൈത്ത് സിറ്റി: കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തിന് ലഭിച്ച പിന്തുണയ്ക്ക് കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ‘കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയുമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കുവൈത്ത് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അദ്ദേഹത്തിന് നന്ദി പറഞ്ഞു’ – ജയശങ്കര്‍ എക്സില്‍ കുറിച്ചു.

ഉഭയകക്ഷി ബന്ധം വികസിപ്പിക്കും

അതേസമയം കുവൈത്ത് വിദേശകാര്യ മന്ത്രാലയവും അല്‍-യഹ്യ, എസ് ജയശങ്കറുമായി ഫോണില്‍ സംസാരിച്ചതായി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളില്‍ അവയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ചട്ടക്കൂടുകള്‍, പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവ സംഭാഷണത്തില്‍ ചർച്ച ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →