ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇൻഡ്യയുടെ തിരിച്ചടി ആരംഭിച്ചു. ആദ്യപടിയായി മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു. ഡാം തുറന്നതോടെ പാകിസ്താനിലെ ഝലം നദിയില്‍ വെള്ളംഉയർന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലയില്‍ എല്ലാം വെള്ളംകയറി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.നദീ തീരത്ത് നിന്ന് മാറി താമസിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്കി.സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. .
അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ എത്തുകയാണ്. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യക്ക് പിന്തുണയെന്നും അറിയിച്ച് യുഎഇ രംഗത്തെത്തി.
.
