പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ട് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പഹൽഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അതിനുളള പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാന മന്ത്രിക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹെെദരാബാദിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.

പാകിസ്താനെതിരെ നടപടി കെെക്കൊളേളണ്ട സമയമാണ്.

നമ്മള്‍ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കും. 1967-ല്‍ ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവര്‍ക്ക് ഉചിതമായ മറുപടി കൊടുത്തിരുന്നു. അതിനുശേഷം, 1971-ല്‍ പാകിസ്താന്‍ നമ്മുടെ . രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി അവര്‍ക്കും ഉചിതമായ മറുപടി നല്‍കി, രേവന്ത് പറഞ്ഞു. ഇന്ന്, നമ്മള്‍ പാകിസ്താനെതിരെ നടപടി കെെക്കൊളേളണ്ട സമയമാണ്.

പാകിസ്താനെ രണ്ടായി വിഭജിക്കൂ,

അവരുടെ പ്രവര്‍ത്തിക്ക്, ഉചിതമായ മറുപടി നാം നല്‍കണം. ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പാകിസ്താനെ രണ്ടായി വിഭജിക്കൂ, എന്നിട്ട് പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ.. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശമായി തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →