പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ നൽകി പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് . മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട് വീട്ടില്‍ സുബ്രഹ്മണ്യന്‍ (63)നെയാണ് ശിക്ഷിച്ചത്.

കുട്ടിയുടെ പിതാവ് ശുചിമുറിയില്‍ പോയ സമയത്ത്ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു.

മലപ്പുറത്തു നിന്നും പിതാവിനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവില്‍ നിന്നും ദുരനുഭവമുണ്ടായത്. 2023 ഡിസംബര്‍ 22ന് പുലര്‍ച്ചെ മൂന്നിന് നടപ്പന്തലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് ശുചിമുറിയില്‍ പോയ സമയത്ത് മടിയില്‍ പിടിച്ചിരുത്തിയ ശേഷം കുട്ടിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് മലപ്പുറം കുളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് പമ്പ പോലീസിന് കൈമാറുകയും സംഭവത്തിൽ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി.

.. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →