ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷന് നടക്കുന്നതായി റിപ്പോര്‍ട്ട്.സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുകയാണ്. . .കുല്‍ഗാമിലെ തങ്മാര്‍ഗിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.
ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്.
ഏപ്രിൽ 23 ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. ഒന്നിലധികം ഭീകരര്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ ഈ ഭാഗത്ത് വിന്യസിച്ചതായാണ് വിവരം.
ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടുഭീകരരെ സൈന്യം വധിച്ചിരുന്നു.
നേരത്തെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടുഭീകരരെ സൈന്യം വധിച്ചിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുപിന്നാലെ ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്
