കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ മഹാറാലി. ലക്ഷക്കണക്കിനാളുകളാണ് പരിപാടിയിൽ അണിനിരന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു റാലി.വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്.
ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ്
.സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ സൂചനയാണ് കോടതിയിൽ നിന്നുണ്ടായതെന്നും സാദ്ദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
വിമർശനം സംസ്ഥാന സർക്കാരിനെതിരെയും
.
അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു. കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് പിണറായി സർക്കാർ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. തിരഞ്ഞെടുപ്പ് വരെ മുനമ്പത്തെ പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റു തുന്നം പാടുമെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി വഖഫിനെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര പറഞ്ഞു
