മലപ്പുറം: 2025 ഏപ്രിൽ 16 ബുധനാഴ്ച രാവിലെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത് ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍’ എന്നെഴുതിയ പോസ്റ്ററുകൾ. ചുമരുകള്‍ നിറയെ പോസ്റ്ററുകൾ പതിച്ചിരുന്നു. മലപ്പുറത്തുകാര്‍. ആശയക്കുഴപ്പത്തിലായി . ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ ആരാണ് പതിച്ചതെന്നോ അറിയാതെ കണ്ടവരെല്ലാം കുഴങ്ങി. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ പേരുമില്ലായിരുന്നു.പോസറ്ററിൽ
ആശയക്കുഴപ്പമുണ്ടാക്കിയ പോസ്റ്ററുകള്‍ വൈകീട്ടോടെ നീക്കം ചെയ്തു.
കുറച്ചുസമയം കൊണ്ട് പലതരം വ്യാഖ്യാനങ്ങളുണ്ടായി.ഇതിനിടെ ആരോ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതൊരു ജ്യൂസിന്റെ പരസ്യമാണെന്ന് മനസ്സിലായി.ഒടുവില്‍ ആശയക്കുഴപ്പമുണ്ടാക്കിയ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ഉടമകളോട് ആവശ്യപ്പെട്ടു. വൈകീട്ടോടെ നഗരത്തിലെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.
