സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍

ചെന്നൈ : സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ കുര്യന്‍ ജോസഫ്‌ അദ്ധ്യക്ഷനായുളള സമിതിയില്‍ . മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍, അശോക്‌ വര്‍ദ്ധന്‍ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍ വൈസ്‌ ചെയര്‍മാന്‍ എം നാഗനാഥന്‍ എന്നിവര്‍ അംഗങ്ങളാണ്‌.

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയും കേന്ദ്ര സര്‍ക്കാരുമായുളള ബന്ധം മെച്ചപ്പെടുത്തുകയുമാണ്‌ ലക്ഷ്യം

കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലും, ഭാഷയും വിദ്യാഭ്യാസവും ഉള്‍പ്പെടെ കൂടുതല്‍ സ്വയം ഭരണ അവകാശങ്ങള്‍ നേടാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ആണ്‌ . ഇത്തരത്തില്‍ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന്‌ മുഖ്യമന്ത്രി എം.കെ സറ്റാലിന്‍ പറഞ്ഞു.. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയും കേന്ദ്ര സര്‍ക്കാരുമായുളള ബന്ധം മെച്ചപ്പെടുത്തുകയുമാണ്‌ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബാധിക്കാത്ത തരത്തില്‍ സ്വയംഭരണാവകാശം

സംസ്ഥാന പരിധിയില്‍ ഉണ്ടായിരുന്നതും പിന്നീട്‌ കണ്‍കറന്റ്‌ ലിസ്റ്റിലേയ്‌ക്ക്‌ മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലേക്ക്‌ തിരികെ കൊണ്ടുവരുന്നതുള്‍പ്പടെ കമ്മറ്റിയോട്‌ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബാധിക്കാത്ത തരത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച്‌ സ്വയംഭരണാവകാശം നേടിയെടുക്കുന്നത്‌ പരിശോധിക്കുകയാണ്‌ സമിതിയുടെ ചുമതല. അടുത്ത ജനുവരിയില്‍ സമിതി ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കും. രണ്ടുവര്‍ഷത്തിനകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാവും നിര്‍ദേശമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →