സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍

കൊച്ചി | വഖ്ഫ് കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍. 1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.വഖ്ഫ് ചെയ്താല്‍ ഭൂമി മൂന്നു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം.

രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസ്സമില്ല

‌മുനമ്പം വിഷയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ, വില്‍പന വിലക്കുള്ളത് വഖ്ഫ് ബോര്‍ഡില്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു. 1954ലെ വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസ്സമില്ല. 1994ലെ വഖ്ഫ് ഭേദഗതി നിയമം കൂടിപരിശോധിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →