കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ജയരാജ് തൂങ്ങിമരിച്ചനിലയിലും മഹേഷ് കഴുത്തറത്ത നിലയിലുമായിരുന്നു.
കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിനുസമീപം തുടിയല്ലൂരില്‍ ബേക്കറി നടത്തുകയാണ് ഇവർ. വിശ്വനാഥപുരത്തെ വീട്ടിലാണ് ഇവരെ രിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഏറെനേരമായിട്ടും ബേക്കറി തുറക്കാതിരുന്നതിനെത്തുടർന്ന് ഉച്ചയോടെ പ്രദേശവാസികള്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു. ഇവരാണ് മൃതദേഹങ്ങള്‍ കണ്ടത്.
തുടിയല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കോയമ്പത്തൂർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റി. മഹേഷും ജയരാജും അവിവാഹിതരാണ്